Saturday, August 3, 2019

ഹരിത ഗ്രാമത്തിൽ ജൈവ പച്ചക്കറി

ഹരിത ഗ്രാമമായ കറ്റായി ഗ്രാമത്തിൽ ജൈവ കൃഷി തുടങ്ങുന്നതിന്ന് നിലം ഒരുക്കുന്ന വളണ്ടിയേഴ്സ് .ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്നത് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞ ഗാന്ധിജിയെ അനുസ്മരിപ്പിക്കുന്ന വിധമാണ് വളണ്ടിയേഴ്സിന്റെ പ്രവർത്തനങ്ങൾ

Drugs...അനന്തര ഫലങ്ങൾ

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ,അതു കൊണ്ടുണ്ടാവുന്ന അനന്തര ഫലങ്ങളെക്കുറിച്ചും ,ജുബൈൽ സ്കൂളുകളുടെ ചെയർമാനും ,കെമിക്കൽ എഞ്ചിനീയറുമായി ശ്രീ. പി.കെ നൗഷാദ് Nടട വളണ്ടിയേഴ്സിന് ഒരു പ്രസന്റേഷൻ നടത്തി .ആഗസ്റ്റ് 2 ന് 9. മുതൽ 11 വരെ ഒരു വീഡിയോ പ്രസന്റേഷൻ ആയിരുന്നു .ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യം മനസ്സിലാക്കി ,തങ്ങളുടെ അറിവിലുള്ള ആരെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ അവരെ പറഞ്ഞു മനസ്സിലാക്കും എന്ന പ്രതിജ്ഞയെടുത്താണ് വളണ്ടിയേഴ സ് പിരിഞ്ഞത്