Sunday, May 5, 2019

Tree guard

പരിസ്ഥിതി ദിനത്തിൽ നടുന്ന മരതൈകൾ സംരക്ഷണം നൽകുന്നതിന് 4.5.2019 ന് ഞങൾ ട്രീ guard  ഉണ്ടാക്കി.എന്ത് ചെയ്യുമ്പോഴും ഗ്രീൻ protocol പാലിക്കപ്പെടാമെന്ന ഞങ്ങളുടെ unit nte തീരുമാനo ഈ കാര്യത്തിലും നടപ്പിൽ വരുത്തുവാൻ കഴിഞ്ഞതിൽ Unit ന് സന്തോഷം.രാവിലെ 8 മണിക്ക് തന്നെ ഞങ്ങൾ മുള വെട്ടി. 4 മുള വെട്ടിക്കീറിയെടുത്തപ്പോഴേക്കും ഇതുകൊണ്ട് Treeguard എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരാൻ Architect Devan sir എത്തി. ഒരെണ്ണം പറഞ്ഞ് തന്ന് sir പോയി. പിന്നെ ഞങ്ങൾ മുളകൾ 6 അടി ,7 അടി വീതമുള്ള ക്ഷണങ്ങളാക്കി മുറിച്ച് സൂളിൽ കൊണ്ടുപോയി അവിടെ ഇരുന്ന് Treeguard ഉണ്ടാക്കി






Saturday, May 4, 2019

പ്രകൃതി സൗഹൃദ grow bag...green protocol
കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം. പക്ഷേ ക്കക്ഷി നടക്കുന്നത് പ്ലാസ്റ്റിക് ഗ്രോബാഗിലാവുമ്പോൾ നമ്മൾ അടുത്ത തലമുറയോട് ചെയ്യുന്ന ക്രൂരതയാണ് '. ഏത് സാഹചര്യത്തിലും പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ കവുങ്ങിൻ പാള ഉപയോഗിച്ച് grow bagട ഉണ്ടാക്കി .4 മാസം വരെയൊക്കെ ഈ grow bag നിലനിൽക്കും. മണ്ണിൽ കുഴിച്ചിടണമെങ്കിൽ അതും ആവാം. പ്ലാസ്റ്റിക് ബാഗിൽ അല്ലാത്തതു കൊണ്ട് തന്നെ വേരുകൾ ഭൂമിയിൽ ഇറങ്ങും.വളം ഇടുന്നതിന് ' വെള്ളം ഒഴിക്കുന്നതിന്നും ഉള്ള ഒരു Space ആയി grow bag പ്രവർത്തിക്കും